തോട്ടം മേഖലയെ തകര്‍ക്കുന്ന സമീപനമുണ്ടാകില്ല: മുഖ്യമന്ത്രി

Posted on: September 27, 2015 11:38 am | Last updated: September 28, 2015 at 12:56 pm

oommenchandiകോട്ടയം: തോട്ടം മേഖലയെ തകര്‍ക്കുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്ത്‌നിന്ന് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചൊവ്വാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രശ്‌നപരിഹാരത്തിനായി ക്രീയാത്മക സമീപനം ആവശ്യമാണ്.സമരം നടത്തിയ തൊഴിലാളികളെ പീഡിപ്പിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് മൂന്നാറിലെ തോട്ടം തൊഴിലാളി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.