കേരള സര്‍ക്കാരിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

Posted on: September 27, 2015 7:20 am | Last updated: September 28, 2015 at 12:56 pm

kerala gov web hackതിരുവനന്തപുരം: കേരളാ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. kerala.gov.in എന്ന വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തത്. ദേശീയ പതാക കത്തിക്കുന്ന ചിത്രത്തോടൊപ്പം പാകിസ്ഥാന്‍ സിന്ദാബാദ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ഹാക്ക്ഡ് ബൈ ഫൈസല്‍ 1337 എന്നും ‘ഞങ്ങള്‍ പാക് സൈബര്‍ ആക്രമണ ടീമാണെ’ന്നും രേഖപ്പെടുത്തിയിട്ടുണ്ട്. വെബ്‌സൈറ്റിന്റെ തകരാറ് പരിഹരിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. ആരാണ് ഹാക്ക് ചെയ്തതിനു പിന്നിലെന്നതിനെക്കുറിച്ച് സൂചനകളൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു.
വെബ്‌സൈറ്റ് ഹാക്ക് ചെയ്ത സംഭവം ഗൈരവതരമാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.