Connect with us

International

സിറിയയിലെ മൂന്ന് നഗരങ്ങളില്‍ ആറ് മാസത്തേക്ക് വെടിനിര്‍ത്തല്‍

Published

|

Last Updated

ദമാസ്‌കസ്: സിറിയയില്‍ വിമതര്‍ പിടിച്ചടക്കിയ സാബാദാനി നഗരത്തിലും മറ്റ് രണ്ട് നഗരങ്ങളിലും ആറ് മാസത്തേക്ക് വെടിനിര്‍ത്തല്‍ കരാറായതായി സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍അസദിന്റെ സഖ്യകക്ഷിയും ലബനാനിലെ ശിയാ സായുധ സംഘവുമായ ഹിസ്ബുല്ല പ്രഖ്യാപിച്ചു. യു എന്നിന്റെ ആഭിമുഖ്യത്തില്‍ ദമസ്‌കസിലെ സഖ്യവും, ഇറാനും മധ്യവര്‍ത്തികളായി നിന്നതിന്റെ ഫലമായാണ് കരാറിലെത്തിയതെന്ന് ഹിസ്ബുല്ല തലവന്‍ ഹസ്സന്‍ നസ്‌റുല്ല സംഘത്തിന്റെ അല്‍മനാര്‍ ടി വിയിലൂടെ പറഞ്ഞു. സായുധസംഘത്തെയും പരുക്കേറ്റവരെയും സബാദാനിയില്‍നിന്നും ഇദ്‌ലിബ് പ്രവിശ്യയിലേക്ക് ഒഴിപ്പിക്കുന്നതിന് പകരമായി ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള കഫ്‌റയ, ഫുഅ ഗ്രാമങ്ങളില്‍നിന്നും പതിനായിരം സിവിലിയന്‍മാരെ ഒഴിപ്പിക്കുമെന്ന് നസ്‌റുല്ല പറഞ്ഞു. സബാദാനിയില്‍ ഇനി പോരാളികളില്ലെന്ന് സിറിയന്‍ സൈന്യം ബാക്കിയുള്ള വിമത മേഖലകളുടെ നിയന്ത്രണമേറ്റെടുത്തുവെന്ന് സൂചിപ്പിച്ചുകൊണ്ട് നസ്‌റുല്ല പറഞ്ഞു. സബാദാനിക്ക് ചുറ്റുംവസിക്കുന്ന സാധാരണ ജനങ്ങള്‍ക്ക് വേണമെങ്കില്‍ സുരക്ഷിതമായി ഇദിലിബിലേക്ക് പോകാമെന്നും അദ്ദേഹം പറഞ്ഞു. യു എന്നിന്റെ ഒത്താശയോടെ നടന്ന ചര്‍ച്ചയില്‍ അനുകൂലമായ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് യു എന്‍ വക്താവ് ജെസി ചാഹൈന്‍ പറഞ്ഞു. എന്നാല്‍ ഇത്തരമൊരു കരാറുള്ളതായി അംഗീകരിക്കണമെന്നും അവര്‍ പറഞ്ഞു. ജുലൈയില്‍ സര്‍ക്കാര്‍ അനുകൂല സൈന്യം സബാദാനി വീണ്ടെടുക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സുന്നി വിമത സഖ്യം ഫുഅ, കഫ്‌റയ എന്നീ ഗ്രാമങ്ങളിലെ താമസക്കാരായ ശിയാക്കളെ വളയുകയായിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്ന കാര്യം സിറിയയിലെ മനുഷ്യാവകാശ സംഘടന സ്ഥിരീകരിച്ചു.