മിനാ ദുരന്തം: 19 മലയാളികളെക്കുറിച്ച് വിവരമില്ല

Posted on: September 25, 2015 12:17 pm | Last updated: September 27, 2015 at 12:28 am

mina tragedyമക്ക: ഇന്നലെ മിനായില്‍ തിക്കിലും തിരക്കിലുമുണ്ടായ ദുരന്തത്തില്‍ 19 മലയാളികളെക്കുറിച്ച് വിവരമില്ല. മലപ്പുറം, കോഴിക്കോട്, കോട്ടയം, കൊല്ലം ജില്ലകളിലുള്ളവരെക്കുറിച്ചാണ് വിവരം ലഭിക്കാത്തത്.
മലപ്പുറം സ്വദേശി ഷെമീറിനെക്കുറിച്ച് അപകടത്തിന് ശേഷം വിവരമില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശി മുനീറിനേയും കുടുംബത്തേയും കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. കൊല്ലത്തുനിന്നുള്ള ഒരു കുടുംബത്തെകുറിച്ചും കോട്ടയത്തെ ദമ്പതികളേയും കാണതായതായും റിപ്പോര്‍ട്ടുണ്ട്. കോട്ടയം അതിരമ്പുഴ സ്വദേശി സജി ഉസ്മാനും ഭാര്യ ഷിനി എന്നിവരെയാണ് കാണാതായത്. ഇവരുടെ മക്കള്‍ രക്ഷാപ്രവര്‍ത്തകരുടെ കൈയില്‍ ഉണ്ട്.

ഇന്നലെ മിനായില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 717 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. 860ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.