ഫോര്‍ഡിന്റെ പുതുതലമുറ ഫിഗോ വിപണിയിലെത്തി

Posted on: September 23, 2015 3:48 pm | Last updated: September 23, 2015 at 3:48 pm

Ford__figo
ന്യൂഡല്‍ഹി: അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ഫോര്‍ഡിന്റെ ജനപ്രിയ ഹാച്ച് ബാക്ക് ഫിഗോയുടെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അടുത്തിടെ വിപണിയിലെത്തിയ ഫോര്‍ഡ് ആസ്‌പെയറിന്റെ ഹാച്ച് ബാക്ക് ആയാണ് പുതുതലമുറ ഫിഗോ അവതരിപ്പിച്ചത്. പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ ലഭ്യമായ പുതിയ ഫിഗോക്ക് 4.29 ലക്ഷം രൂപ മുതല്‍ 7.40 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.

ബേസ്, ആംബിയന്റ്, ട്രെന്റ്, ട്രെന്റ് പ്ലസ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നീ വേരിയന്റുകളില്‍ പുതിയ ഫോര്‍ഡ് ലഭിക്കും. ആസ്‌പെയറിലേതു പോലെ വലുപ്പം കൂടിയ ഗ്രില്ലാണ് പുതിയ ഫിഗോയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. ബേസ് മോഡല്‍ മുതലുള്ള എല്ലാ മോഡലുകളിലും ഡ്രൈവര്‍ എയര്‍ ബാഗുണ്ടായിരിക്കുമെന്നത് മറ്റൊരു പ്രത്യേകത. മൈലേജ് പെട്രോളിന് 18.16 കിലോമീറ്ററും ഡീസലിന് 25.83 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്നത്.

റൂബി റെഡ്, സ്പാര്‍ക്കിംഗ് ഗോള്‍ഡ്, ഓക്‌സ്‌ഫോര്‍ഡ് വൈറ്റ്, ടക്‌സെഡോ ബ്ലാക്ക്, ഡീപ്പ് ഇംപാക്ട് ബ്ലൂ, ഇന്‍ഗോട്ട് സില്‍വര്‍, സ്‌മോക്ക് ഗ്രേ എന്നീ നിറങ്ങളില്‍ പുതിയ ഫിഗോ ലഭ്യമാണ്.