ഫയര്‍ഫോഴ്‌സിനുള്ള നിയന്ത്രണം ഒഴിവാക്കി; ജേക്കബ് തോമസിന്റെ സര്‍ക്കുലര്‍ പിന്‍വലിച്ചു

Posted on: September 23, 2015 12:42 pm | Last updated: September 23, 2015 at 10:42 pm

fireതിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നത് നിയന്ത്രിച്ചുഫയര്‍ഫോഴ്‌സ് മുന്‍മേധാവി ഡിജിപി ജേക്കബ് തോമസ് പുറത്തിറക്കിയ സര്‍ക്കാര്‍ പിന്‍വലിച്ചു. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.
പുതിയ സര്‍ക്കുലര്‍ പ്രകാരം മരംവീണ് ഗതാഗതം തടസ്സപ്പെട്ടാലും കന്നുകാലികള്‍ കിണറ്റില്‍ വീണാലും ഫയര്‍ഫോഴ്‌സ് എത്തണം. സ്വകാര്യ ആവശ്യത്തിന് ഫീസ് ഈടാക്കി ഫയര്‍ഫോഴ്‌സ് വാഹനം നല്‍കാമെന്നും നിര്‍ദേശിക്കുന്നു.