ബിലാസ്പൂരില്‍ തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

Posted on: September 21, 2015 6:24 pm | Last updated: September 21, 2015 at 6:24 pm
SHARE

bilaspurബിലാസ്പൂര്‍: കഴിഞ്ഞ ഒമ്പത് ദിവസമായി തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന രണ്ടുപേരെ ദേശീയ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി. മണി റാം, സതീഷ് തോമര്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. തുരങ്കത്തിലുള്ള മൂന്നാമനായ ഹൃദക് റാമിനായി തിരച്ചില്‍ തുടരുകയാണ്. ഇയാളെ കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.

ഹൈവേക്കായി പണിതിരുന്ന തുരങ്കം ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് ഈ മാസം 12നാണ് തൊഴിലാളികള്‍ തുരങ്കത്തിനകത്ത് കുടുങ്ങിയത്. തുരങ്കത്തിന് മുകളിലുണ്ടാക്കിയ ദ്വാരം വഴി ഇറക്കിയ ക്യാമറയിലൂടെ നടത്തിയ പരിശോധനയില്‍ രണ്ടുപേര്‍ ജീവനോടെ ഉണ്ടെന്ന് വ്യക്തമായതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുകയായിരുന്നു.