സൗദിയില്‍ ഹൂതി ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു

Posted on: September 20, 2015 8:48 pm | Last updated: September 21, 2015 at 9:33 am

jizanജിസാന്‍: സൗദി അറേബ്യയിലെ അതിര്‍ത്തി നഗരമായ ജിസാനില്‍ ഹൂതി വിമതര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി മരിച്ചു. കൊല്ലം സ്വദേശി വിഷ്ണുവാണ് മരിച്ചത്. കഴിഞ്ഞ ദിവസവും ഇവിടെ നടന്ന ആക്രമണത്തില്‍ മലയാളിയടക്കം മൂന്നുപേര്‍ മരിച്ചിരുന്നു.

യെമനിലെ ഹൂതി വിമതര്‍ക്കെതിരായ പോരാട്ടം സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന ശക്തമാക്കിയതിനെ തുടര്‍ന്നാണ് ഹൂതി വിമതര്‍ ശക്തമായി തിരിച്ചടിക്കാന്‍ തുടങ്ങിയത്.