കാശ്മീര്‍ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ലെന്ന് ഫാറൂഖ് അബ്ദുള്ള

Posted on: September 19, 2015 6:39 pm | Last updated: September 19, 2015 at 11:40 pm
SHARE

farooq abdullahശ്രീനഗര്‍: കാശ്മീര്‍ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള. ആണവായുധം ഉപയോഗിച്ച് കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാനാവില്ലെന്ന് പാക്കിസ്ഥാന്‍ മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ച മാത്രമാണ് പ്രശ്‌നത്തിന് പരിഹാരം.

എന്തായാലും അതിര്‍ത്തിക്ക് മാറ്റമുണ്ടാകില്ലെന്ന കാര്യം വ്യക്തമാണെന്ന് ഫറൂഖ് അബ്ദുള്ള പറഞ്ഞു. എത്ര രാജ്യങ്ങള്‍ ആവശ്യപ്പെട്ടാലും അതിര്‍ത്തിക്ക് മാറ്റമുണ്ടാകില്ല. റോയുടെ മുന്‍മേധാവി എ എസ് ദുലത്തിനൊപ്പം ‘എ കോണ്‍വര്‍സേഷന്‍ ഓണ്‍ ജമ്മു ആന്റ് കശ്മീര്‍’ എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് ഫാറൂഖ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.