അനുമതിയില്ലാതെ റാലി: ഹര്‍ദിക് പട്ടേലിനേയും അനുയായികളേയും കസ്റ്റഡിയിലെടുത്തു

Posted on: September 19, 2015 10:55 am | Last updated: September 19, 2015 at 11:39 pm
SHARE

hardikസൂററ്റ്: ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നിഷേധിച്ച റാലി നടത്താനെത്തിയ ഹര്‍ദിക് പട്ടേലിനേയും അനുയായികളേയും കസ്റ്റഡിയിലെടുത്തു. ഗുജറാത്തിലെ പട്ടേല്‍ വിഭാത്തിന് സംവരണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് റാലി സംഘടിപ്പിക്കാനിരുന്നത്. എന്നാല്‍ ഏക്താ യാത്രക്ക് പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. എന്തുവിലകൊടുത്തും യാത്ര നടത്തുമെന്ന് പട്ടേല്‍ പ്രഖ്യാപിച്ചിരുന്നു.

ഏക്താ റാലിക്കെത്തിയ ഹര്‍ദികിനേയും അന്‍പതോളം അനുയായികളേയും പൊലീസ് സൂററ്റില്‍വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരത്തെ റിവേഴ്‌സ് ദണ്ഡി മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പൊലീസിന്റെ അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് നടത്താന്‍ കഴിഞ്ഞിരുന്നില്ല.