ജേക്കബ് തോമസിനെ മാറ്റിയത് സാധാരണ നടപടിക്രമം മാത്രമെന്ന് ചെന്നിത്തല

Posted on: September 17, 2015 12:57 pm | Last updated: September 18, 2015 at 3:02 pm

ramesh chennithalaതിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു ഡി.ജി.പി ജേക്കബ് തോമസിനെ മാറ്റിയത് സാധാരണ നടപടിക്രമം മാത്രമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എന്നാല്‍ സ്ഥലം മാറ്റത്തിനു പിന്നില്‍ കോടികളുടെ ഇടപാട് നടന്നതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനാന്ദന്‍ ആരോപിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നഗര വികസന മന്ത്രി മഞ്ഞളാംകുഴി അലിയുമാണ് സ്ഥലം മാറ്റത്തിനു പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.