Connect with us

Malappuram

പ്രതിരോധ കുത്തിവെപ്പുകളെടുക്കാന്‍ മറക്കരുതേ....

Published

|

Last Updated

മലപ്പുറം: ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ക്ഷയം, തൊണ്ടമുള്ള് (ഡിഫ്തീരിയ), ടെറ്റനസ് (കുതിരസന്നി), വില്ലന്‍ ചുമ, അഞ്ചാംപനി, പിള്ളവാതം ഇന്‍ഫഌവന്‍സ-ബി, ഹെപ്പറ്റെറ്റിസ്-ബി എന്നീ എട്ട് മാരക രോഗങ്ങളെ തടയുന്നതിന് കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കാന്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സാര്‍വത്രിക പ്രതിരോധ കുത്തിവെപ്പുകളുടെ സമയക്രമങ്ങള്‍ ഇങ്ങനെയാണ്. വാക്‌സിന്‍ ജനിച്ചയുടന്‍- ബി സി ജി, പോളിയോ തുള്ളിമരുന്ന് സീറോ ഡോസ് ഹെപ്പറ്റൈറ്റിസ്-ബി ബര്‍ത്ത് ഡോസ്, ആറ് ആഴ്ച – പെന്റാവാലന്റ് ഒന്നാം ഡോസ് പോളിയോ തുള്ളിമരുന്ന് ഒന്നാം ഡോസ്, 10 ആഴ്ച – പെന്റാവാലന്റ് രണ്ടാം ഡോസ് പോളിയോ തുള്ളിമരുന്ന് രണ്ടാം ഡോസ്, 14 ആഴ്ച – പെന്റാവാലന്റ് മൂന്നാം ഡോസ് പോളിയോ തുള്ളിമരുന്ന് മൂന്നാം ഡോസ്, ഒന്‍പത് മാസം- മിസല്‍സ് വൈറ്റിമിന്‍ എ ഒന്നാം ഡോസ്, 18 മാസം- ഡി പി റ്റി ഒന്നാം ബൂസ്റ്റാര്‍ ഡോസ് പോളിയോ തുള്ളിമരുന്ന് വൈറ്റമിന്‍ എ രണ്ടാം ഡോസ് മീസല്‍സ് ബൂസ്റ്റര്‍ ഡോസ്, തുടര്‍ന്നുള്ള ഓരോ ആറ് മാസത്തിലും അഞ്ച് വയസ് വരെ ഓരോ ഡോസ് വൈറ്റമിന്‍ എ നല്‍കുക. അഞ്ച് വയസ്- ഡി പി റ്റി, രണ്ടാം ബൂസ്റ്റാര്‍ ഡോസ് പോളിയോ തുള്ളിമരുന്ന്, വൈറ്റമിന്‍ എ ഒമ്പതാം ഡോസ് എന്നിങ്ങനെയാണ് നല്‍കേണ്ടത്.

Latest