ക്യാമ്പസ് മെമ്പര്‍ഷിപ്പ് ഡിവിഷന്‍തല ഉദ്ഘാടനം

Posted on: September 17, 2015 9:35 am | Last updated: September 17, 2015 at 9:35 am

കളന്‍തോട്: സംസ്ഥാനത്ത് വ്യാപകമായി ക്യാമ്പസുകളില്‍ നടക്കുന്ന മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുടെ കുന്ദമംഗലം ഡിവിഷന്‍ തല ഉദ്ഘാടനം ഐ എന്‍ ഐ ടി എന്‍ജിനീയറിംഗ ് കോളജില്‍ നടന്നു. അഡ്വ. എ കെ ഇസ്മാഈല്‍ വഫ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നനടന്ന സംഗമത്തില്‍ ഹാമിദ് അലി സഖാഫി പാലാഴി നേതൃത്വം നല്‍കി. ശരീഫ് സഖാഫി താത്തൂര്‍ അധ്യക്ഷത വഹിച്ചു. ശഫീഖ് കുന്ദമംഗലം, എന്‍ ജിനീയര്‍ മുഅന്നത്ത് സംബന്ധിച്ചു. ഡിവിഷന്‍ പരിധിയിലെ പ്രൊഫനല്‍ ആന്‍ഡ് സയന്‍സ് ക്യാമ്പസുകളില്‍ നടന്ന മെമ്പര്‍ഷിപ്പ് ദിനാചരണത്തിന് അഹമ്മദ് ഖാസിം ചെറുവാടി, ഖാലിദ് സഖാഫി പുള്ളാവൂര്‍ ഡിവിഷന്‍ ക്യാമ്പസ് സമിതി അംഗങ്ങള്‍ നേതൃത്വം നല്‍കി.
ഓമശ്ശേരി: എസ് എസ് എഫ് കാമ്പസ് തല മെമ്പര്‍ഷിപ്പ് ഓമശ്ശേരി ഡിവിഷന്‍തല ഉദ്ഘാടനം കൊടുവള്ളി രശ്മി കോളജില്‍ നടന്നു. എസ് എസ് എഫ് ജില്ലാ ഹയര്‍ സെക്കണ്ടറി കണ്‍വീനര്‍ ജലീല്‍ അഹ്‌സനി കാന്തപുരം ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡണ്ട് യു കെ സദകത്തുല്ല സഖാഫി, കാമ്പസ് സെക്രട്ടറി ജഅ്ഫര്‍ സഖാഫി തെച്യാട്, അശ്‌റഫ് എ കെ, അശ്‌റഫ് ടി കെ പി തുടങ്ങിയവര്‍ സംബന്ധിച്ചു.