Connect with us

Kerala

തോട്ടം ഭൂമിയുടെ 5 ശതമാനം തോട്ടം ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് മന്ത്രിസഭാ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം:തോട്ടം ഭൂമിയുടെ അഞ്ച് ശതമാനം തോട്ടം ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 5 ശതമാനത്തിന്റെ 10 ശതമാനം ഭൂമി ടൂറിസം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. ഇളവ് കര്‍ശന നിയന്ത്രണത്തോടെയെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭാ യോഗത്തിനു ശേഷം വിശദീകരിച്ചു. 2012 ലെ മന്ത്രിസഭാ തീരുമാനം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നടപ്പാക്കും. തോട്ടം മേഖയിലെ പ്രതിസന്ധിയുടെ സാഹചര്യത്തിലാണ് നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരുവ് നായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കണ്‍സ്യൂമര്‍ഫെഡ് എംഡിയെ മാറ്റുന്നത് പോലെ ചെയര്‍മാനെ മാറ്റാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡ്ഡിന് 200 കോടിരൂപ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടാത്ത സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കെതിരെ മന്ത്രിസഭാ യോഗത്തില്‍ രൂക്ഷ വിമര്‍ശനമുണ്ടായി. സര്‍ക്കാര്‍ അവയ്ക്ക് നല്‍കുന്ന എല്ലാ സഹായവും നിര്‍ത്തിവെക്കണമെന്ന് യോഗത്തില്‍ മന്ത്രിമാര്‍ ആവശ്യപ്പെട്ടു.

Latest