കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ്: ജില്ലയില്‍ ആറിടത്ത് എസ് എഫ് ഐ

Posted on: September 16, 2015 9:55 am | Last updated: September 16, 2015 at 9:55 am

കല്‍പ്പറ്റ: കല്‍പ്പറ്റ: കലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലെ ക്യാമ്പസുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആറിടങ്ങളില്‍ എസ് എഫ് ഐയും രണ്ടിടങ്ങളില്‍ എം എസ്എഫും വിജയം നേടി. ബത്തേരി സെന്റ മേരീസ്, ഡോണ്‍ബോസ്‌കോ, പുല്‍പ്പള്ളി ജയശ്രി, പഴശ്ശിരാജ, കല്‍പ്പറ്റ എന്‍ എം എസ് എം, മീനങ്ങാടി ഐ എച്ച് ആര്‍ ഡി എന്നിവിടങ്ങളിലാണ് എസ് എഫ് ഐ വിജയിച്ചത്. മുട്ടില്‍ ഡബ്ല്യു എം ഒ, പനമരം സി എം എന്നിവിടങ്ങളില്‍ എം എസ് എഫും വിജയിച്ചു.
സുല്‍ത്താന്‍ ബത്തേരി സെന്റമേരീസ്, മീനങ്ങാടി ഐ എച്ച് ആര്‍ ഡി, പുല്‍പ്പള്ളി ജയശ്രി എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റും എസ് എഫ് ഐക്കാണ്. കല്‍പ്പറ്റ എന്‍ എം എസ് എം, പുല്‍പ്പള്ളി പഴശ്ശിരാജ എന്നിവിടങ്ങളില്‍ ഏഴ് സീറ്റുകള്‍ നേടിയ എസ് എഫ് ഐ ബത്തേരി ഡോണ്‍ബോസ്‌കോയില്‍ ആറ് സീറ്റും നേടിയാണ് ഭരണം പിടിച്ചെടുത്തത്. മുട്ടിലിലിലും പനമരം സി എം കോളജിലും ആറു സീറ്റുകള്‍ നേടിയാണ് എം എസ് എഫ് ഭരണം പിടിച്ചത്. സി എം കോളജില്‍ കഴിഞ്ഞതവണ എസ് എഫ് ഐക്കായിരുന്നു. ഇത്തവണ അത് എം എസ് എഫ് പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ ഏഴു സീറ്റുകള്‍ നേടിയ മുട്ടിലില്‍ എം എസ് എഫിന് ഇത്തവണ ആറുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തിരഞ്ഞെടുപ്പ് നടന്ന എട്ട് കോളജുകളില്‍ ആറിലും യൂണിയന്‍ ഭരണം എസ് എഫ് ഐ നേടി. മറ്റ് രണ്ട് കോളജുകളില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മികച്ച നേട്ടമാണ് എസ ്എഫ് ഐ കൈവരിച്ചത്. എ ബി വി പിയുടെ കാമ്പസ് വര്‍ഗീയവല്‍ക്കരണത്തെയും വിദ്യാര്‍ഥികള്‍ തള്ളി.യതായും അവര്‍ പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരി സെന്റമേരീസ് കോളജിലും ആദ്യമായി തെരഞ്ഞടുപ്പ് നടന്ന പുല്‍പ്പള്ളി ജയശ്രി കോളജിലും മുഴവന്‍ സീറ്റും എസ്എഫ്‌ഐ തൂത്തുവാരി. മീനങ്ങാടി ഐഎച്ച്ആര്‍ഡിയില്‍ മുഴുവന്‍ സീറ്റും എസ് എഫ് ഐ നേരത്തേ എതിരില്ലാതെ വിജയിച്ചിരുന്നു. കല്‍പ്പറ്റ എന്‍ എം എ എസ് എം കോളജില്‍ ഒന്നൊഴിച്ചുള്ള എല്ലാ മേജര്‍ സീറ്റും എസ്എഫ്‌ഐ നേടിയപ്പോള്‍പുല്‍പ്പള്ളി പഴശ്ശിരാജകോളേജില്‍ ഒന്‍പത് ജനറല്‍ സീറ്റുകളില്‍ ഏഴും എസ്എഫ്‌ഐയ്ക്കാണ്. കഴിഞ്ഞവര്‍ഷം എസ്എഫ്‌ഐക്ക് ഇവിടെ നാലു സീറ്റ് മാത്രമാണ് ലഭിച്ചത്. ബത്തേരിഡോണ്‍ബോസ്‌ക്കോ കോളജില്‍ ബഹുഭൂരിഭാഗം സീറ്റും എസ്എഫ്‌ഐക്ക് നേടാനായി. എം എസ് എഫിന്റെ ശക്തികേന്ദ്രമായായിരുന്ന മുട്ടില്‍ ഡ ബ്ലു എം ഒ കോളജില്‍ യുയുസി, ജോ.സെക്രട്ടറി സ്ഥാനങ്ങള്‍ വിജയിച്ച് എസ് എഫ് ഐ കരുത്തുകാട്ടി. പനമരം സിഎം കോളജില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ എസ് എഫ് ഐക്ക് ലഭിച്ചു. എന്നാല്‍ കഴിഞ്ഞ തവണ ഏഴു സീറ്റുകള്‍ നേടിയ മുട്ടിലില്‍ എം എസ് എഫിന് ഇത്തവണ ആറുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വിജയത്തില്‍ ആഹഌദം പ്രകടിപ്പിച്ച് വിവിധ സ്ഥലങ്ങളില്‍ എസ് എഫ് ഐ, എം എസ് എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കല്‍പ്പറ്റയില്‍ ഇരുകൂട്ടരും വിജയികളുമായി പ്രകടനം നടത്തി.