വെള്ളാപ്പള്ളി സി.പി.എമ്മിനെ വിരട്ടാന്‍ നോക്കേണ്ടെന്ന് പിണറായി വിജയന്‍

Posted on: September 14, 2015 8:31 pm | Last updated: September 14, 2015 at 11:05 pm

PINARAYI VIJAYAN VELLAPPALLI NANDESHANകൊല്ലം:വെള്ളാപ്പള്ളി നടേശന്‍ സി.പി.എമ്മിനെ വിരട്ടാന്‍ നോക്കേണ്ടന്ന് പിണറായി വിജയന്‍. കണ്ണൂരിലെ നേതാക്കള്‍ സി.പി.എമ്മിന് ശവക്കല്ലറ പണിയുകയാണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനക്കെതിരെയാണ് പിണറായിയുടെ പ്രതികരണം.
ശ്രീനാരായണ ഗുരുവില്‍ അല്‍പമെങ്കിലും വിശ്വാസമുണ്ടെങ്കില്‍ ആര്‍.എസ്.എസ് ബന്ധത്തില്‍ നിന്ന് എസ്.എന്‍.ഡി.പി പിന്‍മാറണം. ഗുരുദര്‍ശനത്തിന് വിരുദ്ധമായി എസ്.എന്‍.ഡി.പിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. എസ്.എന്‍.ഡി.പിയുമായി സി.പി.എം ഒരു തരത്തിലും ഇടപെടില്ലെന്നും പിണറായി വ്യക്തമാക്കി. കൊല്ലത്ത് വര്‍ഗീയ വിരുദ്ധ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.എന്‍.ഡി.പിക്ക് ഏറെ ശക്തിയുണ്ടെന്ന് പറയുന്ന സ്ഥലമാണ് ആലപ്പുഴ. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഫലം വന്നപ്പോള്‍ അവരുടെ ശക്തി കണ്ടതാണ്. ചിലരുടെ വ്യക്തി താല്‍പര്യത്തിനാണ് എസ്.എന്‍.ഡി.പി ബി.ജെ.പിയുമായി അടുക്കുന്നതെന്നും അത് സമുദായ താല്‍പര്യത്തിനല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.