മൈദാന്‍ പദ്ധതിക്ക് 3,000 കോടി ദിര്‍ഹം വേണ്ടിവരും

Posted on: September 14, 2015 6:43 pm | Last updated: September 14, 2015 at 6:43 pm

meydanദുബൈ: ദുബൈയിലെ മൈദാന്‍ പദ്ധതിക്ക് 3,000 കോടി ദിര്‍ഹം വേണ്ടിവരുമെന്ന് കൊമേഴ്‌സ്യല്‍ ആന്‍ഡ് ഫ്രീസോണ്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് അല്‍ ഖയാത് അറിയിച്ചു. മൈദാന്‍ വണ്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ മാള്‍ ആയിരിക്കും. പദ്ധതിയില്‍ ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോ സ്‌കീസ് സ്ലോപ്പ്, ജല ധാര തുടങ്ങിയവ ഉണ്ടായിരിക്കും. പദ്ധതിയുടെ ഒന്നാം ഘട്ടം 2020ഓടെ പൂര്‍ത്തിയാകും. ഇവിടെയുള്ള ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് സൗകര്യം രണ്ടര ലക്ഷം ചതുരശ്ര അടിയാണ്, മുഹമ്മദ് അല്‍ ഖയാത് അറിയിച്ചു.