മഹാരാഷ്ട്ര സര്‍ക്കാരിന്റെ ബീഫ് നിരോധത്തിന് കോടതി സ്‌റ്റേ

Posted on: September 14, 2015 12:09 pm | Last updated: September 14, 2015 at 11:04 pm

KERALA-BEEF-FRY-l-308x129മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്റെ നാല് ദിവസത്തെ ബീഫ് നിരോധം ബോംബെ ഹാക്കോടതി സ്‌റ്റേ ചെയ്തു. ജൈന മതക്കാരുടെ ഉത്സവത്തോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ വിവിധയിടങ്ങളില്‍ പ്രഖ്യാപിച്ച ബീഫ് നിരോധമാണ് ബോംബെ ഹൈക്കോടതി സ്‌റ്റേ ചെയ്തത്. സര്‍ക്കാര്‍ തീരുമാനത്തെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
ബീഫ് നിരോധിച്ച തീരുമാനം ഏറെ വിവാദമായിരുന്നു. ബോംബെ കോര്‍പ്പറേഷന്‍ പരിധിയില്‍ നാല് ദിവസമായിരുന്നു ഇറച്ചി നിരോധിച്ചത്. എന്നാല്‍ നിരോധത്തിനെതിരെ ശിവസേന തന്നെ രംഗത്തെത്തിയത് ബിജെപിക്ക് തിരിച്ചടിയായി. തുടര്‍ന്ന് നാല് ദിവസം എന്നത് രണ്ട് ദിവസമായി കുറച്ചിരുന്നു. ഈ മാസം 17ന് കൂടി നിരോധം ഏര്‍പ്പെടുത്തേണ്ടിയിരുന്നു. എന്നാല്‍ വ്യാപാരികള്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ഇപ്പോള്‍ ഹൈക്കോടതി സ്‌റ്റേ.