ആന്‍ന്ധ്രാപ്രദേശില്‍ ലോറി മറിഞ്ഞ് 16 മരണം

Posted on: September 14, 2015 8:05 am | Last updated: September 14, 2015 at 11:04 pm

andhra-pradesh-maഗണ്ഡേപള്ളി: ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയില്‍ ലോറി മറിഞ്ഞ് 16 പേര്‍ മരിച്ചു. ഗുണ്ടൂരില്‍ നിന്ന് വിശാഖപട്ടണത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയായിരുന്നു അപകടം.
16 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. തൊഴിലാളികളെ കയറ്റിപ്പോകുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.