യു എസ് ഓപ്പണ്‍: സാനിയ- ഹിംഗിസ് സഖ്യത്തിന് കിരീടം

Posted on: September 14, 2015 7:46 am | Last updated: September 14, 2015 at 9:21 am

sania-hingisന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം സാനിയ മിര്‍സ- മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്. ഡെലാക്വ- ഷ്വെഡോവ സഖ്യത്തെ തോല്‍പ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍ 6-_3, 6_3. സാനിയയുടെ അഞ്ചാം ഗ്രാന്റ്സ്ലാം കിരീടമാണിത്. യു എസ് ഓപ്പണില്‍ സാനിയയുടെ രണ്ടാം കിരീടവുമാണിത്.
സാനിയ- ഹിംഗിസ് സഖ്യത്തിന്റെ തുടര്‍ച്ചയായ രണ്ടാം ഗ്രാന്റ്സ്ലാം കിരീടമാണിത്. വിംബിള്‍ഡണ്‍ കിരീടവും ഈ കൂട്ടുകെട്ട് നേടിയിരുന്നു.