എസ് രാജേന്ദ്രന്റെ സമരത്തിന് വിഎസിന്റെ അഭിവാദ്യം

Posted on: September 14, 2015 12:11 am | Last updated: September 14, 2015 at 9:21 am

va-rajendranമൂന്നാര്‍: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എ നടത്തുന്ന ഉപവാസ സമരത്തിന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ അഭിവാദ്യം. തോട്ടം തൊഴിലാളികളുടെ സമരം അവസാനിച്ച് മടങ്ങുംവഴിയാണ് വി എസ് രാജേന്ദ്രനെ സന്ദര്‍ശിച്ചത്. തോട്ടം തൊഴിലാളികളുടെ സമരത്തില്‍ വി എസും ഇന്ന് പങ്കെടുത്തിരുന്നു.
സമരം അവസാനിച്ചതോടെ രാജേന്ദ്രനും ഉപവാസ സമരം നാളെ അവസാനിപ്പിച്ചേക്കും. രജേന്ദ്രനെ വി എസ് കാണാന്‍ പോകാതിരുന്നത് ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് സമരം അവസാനിപ്പിച്ച് മടങ്ങുമ്പോഴുള്ള വി എസിന്റെ സന്ദര്‍ശനം.