വിശുദ്ധ ഹജ്ജ്: എട്ട് ലക്ഷം തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തി

Posted on: September 11, 2015 3:03 pm | Last updated: September 11, 2015 at 3:03 pm

HAJJജിദ്ദ: വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കാന്‍ പത്ത് ദിവസം ബാക്കിനില്‍ക്കെ എട്ട് ലക്ഷം തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തി. സഊദി പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട കണക്കുപ്രകാരം വ്യാഴാഴ്ച വരെ 796581 ഹാജിമാരാണ് സഊദിയിലെത്തിയത്. ഇതില്‍ 780474 പേര്‍ വ്യോമമാര്‍ഗവും 9039 പേര്‍ കരമാര്‍ഗവും 7068 പേര്‍ കടല്‍മാര്‍ഗവുമാണ് എത്തിച്ചേര്‍ന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ നിന്ന് ഇത്തവണ 136020 പേര്‍ക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. ഇവരില്‍ 60,000 പേര്‍ ഇതിനകം മക്കയില്‍ എത്തിക്കഴിഞ്ഞതായി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ബി എസ് മുബാറക് പറഞ്ഞു.