മുസ്‌ലിംകള്‍ക്ക് പോകാന്‍ പാകിസ്ഥാനുണ്ട്; ജൈനര്‍ എങ്ങോട്ട് പോകും ? ശിവസേന

Posted on: September 11, 2015 11:46 am | Last updated: September 12, 2015 at 12:27 am

shivsena logoമുംബൈ: ജൈന മത വിശ്വാസികളുടെ ഉത്സവത്തോടനുബന്ധിച്ച് മുംബൈയില്‍ മാംസാഹാരം നിരോധിച്ചതിനെതിരെ ശിവസേന മുഖപത്രം സാമ്‌നയുടെ രൂക്ഷപ്രതികരണം. മുഖപ്രസംഗത്തില്‍ ജൈനമത വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട് പത്രം. മുസ്‌ലിംകള്‍ക്ക് പോകാന്‍ പാകിസ്ഥാനെങ്കിലും ഉണ്ട്, എന്നാല്‍ ജൈനര്‍ എങ്ങോട്ട് പോകുമെന്ന് പത്രം ചോദിക്കുന്നു. ഇത്തരം ആവശ്യങ്ങള്‍ തങ്ങളെക്കൊണ്ട് ഉന്നയിപ്പിക്കരുത്. അത്തരമൊരു ഘട്ടം വന്നാല്‍ അതിന് ഇറങ്ങിത്തിരിക്കുമെന്നും പത്രം ഭീഷണിമുഴക്കുന്നു.
ജൈനമതക്കാരുടെ ഉത്സവമായ പര്യൂഷന്‍ പര്‍വയുടെ ഭാഗമായി മുംബൈ കോര്‍പ്പറേഷന്‍ പരിധിയില്‍ മാംസാഹാരം നിരോധിച്ചിരുന്നു. ഇതാണ് ശിവസേനയെ പ്രകോപിപ്പിച്ചത്.