Connect with us

Ongoing News

ഐഫോണ്‍ 6 എസ്, ഐഫോണ്‍ 6 എസ് പ്ലസ്: പുതിയ മോഡലുകളുമായി ആപ്പിള്‍

Published

|

Last Updated

ഐഫോണ്‍ ശ്രേണിയിലെ ഏറ്റവും പുതിയ രണ്ട് മോഡലുകള്‍ ആപ്പിള്‍ പുറത്തിറക്കി. ടെക് ലോകം കാത്തിരുന്ന ഐഫോണ്‍ 6 എസ്, 6 എസ് പ്ലസ് എന്നീ മോഡലുകളാണ് ആപ്പിള്‍ പുതുതായി അവതരിപ്പിച്ചത്. ഐപാഡ് പ്രോ, ആപ്പിള്‍ ടി വി എന്നീ ഉല്‍പന്നങ്ങളും സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങില്‍ ആപ്പിള്‍ സി ഇ ഒ ടിം കുക്ക് അവതരിപ്പിച്ചു.

ഫോഴ്‌സ് ടച്ച് സംവിധാനമാണ് പുതിയ ഐഫോണിലെ പ്രധാന സവിശേഷത. സ്‌ക്രീനിലെ ടച്ചുകളുടെ മര്‍ദം അനുസരിച്ച് കമാന്‍ഡുകള്‍ വ്യത്യസ്തമാകുന്ന രീതിയാണ് ഫോഴ്‌സ് ടച്ചില്‍ ആപ്പിള്‍ പരീക്ഷിച്ചിരിക്കുന്നത്. ആപ്പുകളുടെ പ്രവര്‍ത്തനത്തേയും സ്‌ക്രീനിലെ സൈ്വപുകളെയുമെല്ലാം ഫോഴ്‌സ് ടച്ച് വ്യത്യസ്തമാക്കും.

ക്യാമറയിലാണ് മറ്റൊരു പ്രധാന മാറ്റം വരുത്തിയിരിക്കുന്നത്. 4 കെ വീഡിയോ റെക്കോര്‍ഡിംഗ് ശേഷിയുള്ള 12 മെഗാപിക്‌സല്‍ ക്യാമറയും സെല്‍ഫി പ്രേമികളെ ലക്ഷ്യമിട്ട് 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യമറയും പുതിയ മോഡലിലുണ്ട്. നേരത്തെ ഇറക്കിയ മോഡലുകളില്‍ 8 മെഗാപിക്‌സല്‍ ആയിരുന്നു ക്യാമറ. റാം ശേഷിയും പുതിയ മോഡലില്‍ ആപ്പിള്‍ ഉയര്‍ത്തിയിട്ടുണ്ട്. 2 ജി ബിയാണ് പുതിയ മോഡലിന്റെ റാം ശേഷി.