ചര്‍ച്ച പരാജയം; മൂന്നാറില്‍ തോട്ടം തൊഴിലാളികളുടെ സമരം തുടരുന്നു

Posted on: September 10, 2015 8:21 pm | Last updated: September 11, 2015 at 12:41 am

kannan devan hillsമൂന്നാര്‍: കണ്ണന്‍ ദേവന്‍ എസ്‌റ്റേറ്റിലെ തോട്ടം തൊഴില്‍ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് തോട്ടം തൊഴിലാളികള്‍ നടത്തിവരുന്ന സമരം ആറാം ദിവസവും തുടരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ കമ്പനി പ്രതിനിധികള്‍ മന്ത്രി ഷിബു ബേബി ജോണുമായി രണ്ടാമതും ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. കമ്പനി പ്രതിനിധികളുമായി ഞായറാഴ്ച്ച എറണാകുളത്ത് വീണ്ടും ചര്‍ച്ച നടക്കും.

കൂലി വര്‍ധനവും 20 ശതമാനം ബോണസുമെന്ന ആവശ്യമുയര്‍ത്തിയാണ് തോട്ടം തൊഴിലാളികള്‍ സമരം ചെയ്യുന്നത്. വ്യവസ്ഥാപിത തൊഴിലാളി സംഘടനകളുടെ പിന്തുണയില്ലാതെയാണ് തൊഴിലാളികള്‍ സമരം ചെയ്യുന്നത്. സ്ത്രീകളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം.