മൂന്ന് കുട്ടികളെ കൊന്ന് മാലിന്യക്കുഴിയില്‍ താഴ്ത്തി; അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

Posted on: September 8, 2015 4:42 pm | Last updated: September 9, 2015 at 6:19 pm

kid-ബംഗളുരു: മൂന്ന് കുട്ടികളെ കൊന്ന് മാലിന്യക്കുഴിയില്‍ താഴ്ത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫഹീം ബേഗ് എന്നയാളാണ് അറസ്റ്റിലായത്. നസീമ ബീഗം എന്ന യുവതിയുടെ മക്കളായ അഫ്‌നാന്‍ (8), അഫ്‌റീന്‍ (6), സുല്‍ത്താന്‍ (4) എന്നിവരാണ് കൊല്ലപ്പെട്ടത്. ബംഗളുരുവിന് സമീപത്തെ കെജിഹള്ളിയിലാണ് സംഭവം.
ഒരു കുട്ടിയുടെ മൃതദേഹമാണ് ലഭിച്ചത്. കുട്ടികളെ അഴുക്കുചാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നൂവെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കാമുകിയെ സ്വന്തമാക്കുകയായിരുന്നു ലക്ഷ്യമത്രേ. നസീമയുടെ പങ്ക് പൊലീസ് അന്വേഷിക്കുകയാണ്.