Connect with us

Palakkad

സ്വകാര്യ സര്‍വ്വകലാശാലകള്‍ അനുവദിക്കരുത്

Published

|

Last Updated

കൂറ്റനാട് : കേരളത്തില്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കം വിദ്യാഭ്യാസ കച്ചവടക്കാരെ സഹായിക്കാന്‍ മാത്രമാണെന്ന് എന്‍സി പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പൊതു വിദ്യാഭ്യാസ രംഗത്ത് വളരെ മുന്നിലായിരുന്ന സംസ്ഥാനം ഇപ്പോള്‍ പുറകോട്ട് പോവുകയാണെന്നും, വിദ്യാഭ്യാസ മന്ത്രിയുടെ സ്വജന പക്ഷപാതം ഇതിനു തെളിവാണെന്നും അദ്ധേഹം പറഞ്ഞു.
എന്‍ സി പി പാലക്കാട് ജില്ലാ കമ്മറ്റി നടത്തുന്ന ജനജാഗ്രത യാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ സി പി തൃത്താല ബ്ലോക്ക് പ്രസിഡന്റ് ശിവന്‍ പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. യോഗത്തില്‍ എന്‍ സി പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പിഎ റസാഖ് മൗലവി, ഡോ സിപി കെ ഗുരുക്കള്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബാബു തോമസ്, വടവടി രാധാകൃഷ്ണന്‍, പിസി വര്‍ഗീസ് മാസ്റ്റര്‍, കാപ്പില്‍ സൗതലവി, വട്ടോളി ഉണ്ണികൃഷ്ണന്‍, ജാഥാ ക്യാപ്റ്റന്‍ ഓട്ടുര്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, വൈസ് ക്യാപ്റ്റന്‍ അഡ്വ : എകെ മുഹമ്മദ് റാഫി എന്നിവര്‍ പ്രസംഗിച്ചു.