ഗുരുദേവനെ അവഹേളിച്ചത് തെറ്റെന്ന് കാനം

Posted on: September 7, 2015 8:55 pm | Last updated: September 7, 2015 at 11:56 pm

kanam-rajendran-Malayalamnewsകണ്ണൂര്‍: ശ്രീനാരായണ ഗുരുവിനെയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെയും അവഹേളിക്കുന്ന രീതിയിലുള്ള സമീപനം ആര് നടത്തിയാലും അതു തെറ്റാണെന്നു സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇത്തരം നിലപാടുകളെ സി പി ഐ അംഗീകരിക്കില്ലെന്നും കാനം വ്യക്തമാക്കി. തൡപ്പറമ്പിലെ പ്ലോട്ട് വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചു പാര്‍ട്ടി നിലപാടെന്താണെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ കാനം ഒഴിഞ്ഞുമാറി. സി പി ഐ ഈ വിഷയത്തില്‍ കക്ഷിയല്ലെന്നും പ്ലോട്ടുമായി ബന്ധപ്പെട്ട വിശദീകരണം അതുമായി ബന്ധപ്പെട്ടവരോടു ചോദിക്കുന്നതായിരിക്കും നല്ലതെന്നുമായിരുന്നു മറുപടി. ഏതെങ്കിലും ഒരു സാമുദായിക സംഘടനയുടെയോ ജാതി-മത പരിപാടികളോ സി പിഐ ഏറ്റെടുത്തു നടത്തില്ലെന്നും കാനം വ്യക്തമാക്കി.