ആരുടേയും ഇരയാകാന്‍ എസ്എന്‍ഡിപി യോഗം നിന്നു കൊടുക്കില്ലെന്ന് വെളളാപ്പളളി

Posted on: September 7, 2015 8:16 pm | Last updated: September 8, 2015 at 12:16 am

vellappallyകോട്ടയം: ഇനി ആരുടേയും ഇരയാകാന്‍ എസ്എന്‍ഡിപി .യോഗം നിന്നു കൊടുക്കില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. കമ്മ്യൂണിസ്റ്റുകാരെ ആശയപരമായി നേരിടും. നിലനില്‍പ്പിന് വേണ്ടി ഇനി ആര്‍ എസ് എസുമായോ താലിബാനുമായോ കൂട്ടു കൂടേണ്ടി വന്നാല്‍ ഉത്തരവാദി സിപിഐഎം ആകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബി.ജെ.പിയുമായി എസ്.എന്‍.ഡി.പി യോഗത്തിന് ബന്ധമില്ലെന്ന് എസ്.എന്‍.ഡി.പി യോഗം വ്യക്തമാക്കിയിരുന്നു. ആരുടെയും പിന്നില്‍ നില്‍ക്കുന്ന സംഘടനയല്ല എസ്എന്‍ഡിപിയെന്നും യോഗത്തിന് മുന്‍പില്‍ ബി.ജെ.പി ഒന്നുമല്ലെന്നും യോഗം വ്യക്തമാക്കിയിരുന്നു.