സി പി ഐ മതപരമായ ആഘോഷങ്ങള്‍ നടത്തില്ല കാനം

Posted on: September 6, 2015 2:41 pm | Last updated: September 8, 2015 at 12:15 am

kanam-rajendran-300x195തിരുവനന്തപുരം: സി പി ഐ മതപരമായ ആഘോഷങ്ങള്‍ സംഘടിപ്പിക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി പി എം ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ കണ്ണൂരില്‍ പരിപാടി നടത്തിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി പി ഐ ഇത്തരം ആഘോഷങ്ങള്‍ നടത്താറില്ല. എന്നാല്‍ മതത്തില്‍ വിശ്വസിക്കുന്നതില്‍ പ്രശ്‌നമില്ല. അതേസമയം ഇത്തരം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.