സഹപാഠിക്ക് സ്‌നേഹവീട് സമര്‍പ്പിച്ചു

Posted on: September 6, 2015 10:25 am | Last updated: September 6, 2015 at 10:25 am

അമ്പലവയല്‍: അമ്പലവയല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വി എച്ച് സി വിഭാഗം എന്‍ എസ് എസ് യൂണിറ്റ് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെയും സ്‌കൂള്‍ പി ടി എ യുടെയും സഹകരണത്തോടെ കുമ്പളേരി പ്രദേശത്ത് താമസിക്കുന്ന മൂന്ന് സഹോദര വിദ്യര്‍ഥികള്‍ക്ക് നിര്‍മ്മിച്ച് നല്‍കിയ സഹപാഠിക്കൊരു സ്‌നേഹവീടിന്റെ താക്കോല്‍ ദാന കര്‍മ്മം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ എസ് വിജയ നിര്‍വഹിച്ചു.
അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം യു ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍ എസ് എസ് റീജനല്‍ ഡയറക്ടര്‍ ജി പി സജിത്ത് ബാബു മുഖ്യപ്രഭാഷണവും എന്‍ എസ് എസ് സംസ്ഥാന പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ ഇ ഫാസില്‍ പ്രൊജക്ട് അവലോകനവും നടത്തി.
ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ബീന വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഇ വിനയന്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം ലയ ഐസക്ക് , ഡോ. പി രാജേന്ദ്രന്‍, എം റ്റി അനില്‍, ഷീല വി കോശി, ഷൈനി തങ്കച്ചന്‍, സി പ്രകാശ്, കെ സുനില്‍ കുമാര്‍,ഡോ. രാധമ്മ പിള്ള, വി ഗോപിനാഥന്‍ മാസ്റ്റര്‍, ഷിഹില്‍, ബിജു, അന്നകുട്ടി ദേവസ്യ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ സി വി നാസര്‍ സ്വഗതവും എന്‍ എസ് എസ് വോളണ്ടിയര്‍ കെ എസ് ഹരികൃഷ്ണന്‍ നന്ദിയും പറഞ്ഞു. എന്‍ എസ് എസ് ജില്ലാ കണ്‍വീനര്‍ പി ആര്‍. വിനേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.