വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍: പ്രഖ്യാപനം നിരാശപ്പെടുത്തുന്നതെന്ന് ആന്റണി

Posted on: September 5, 2015 4:48 pm | Last updated: September 6, 2015 at 12:04 am

Antonyന്യൂഡല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപനം വിരമിച്ച സൈനികരെ നിരാശപ്പെടുത്തുന്നതാണെന്ന് മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി. നേരത്തെ നല്‍കിയ വാഗ്ദാനങ്ങളില്‍ വെള്ളം ചേര്‍ത്ത് സൈനികരെ സര്‍ക്കാര്‍ കബളിപ്പിച്ചിരിക്കുകയാണ്.

ഒന്നും രണ്ടും യു പി എ സര്‍ക്കാറുകള്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനമെടുത്തിരുന്നു. ഇത് മറച്ചുവെച്ച് 40 വര്‍ഷത്തെ പ്രശ്‌നം പരിഹരിച്ചെന്ന പ്രതിരോധമന്ത്രിയുടെ പ്രഖ്യാപനം തെറ്റാണെന്നും ആന്റണി പറഞ്ഞു.