ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ബേങ്കുകള്‍ വിദ്യാഭ്യാസ വായ്പ നല്‍കണം: കലക്ടര്‍

Posted on: September 3, 2015 11:04 am | Last updated: September 3, 2015 at 11:04 am

ഗൂഡല്ലൂര്‍: ആദിവാസി വിദ്യാര്‍ഥികള്‍ക്ക് കൃത്യമായി വിദ്യാഭ്യാസ വായ്പ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ പി ശങ്കര്‍ ബേങ്ക് അധികൃതരോട് ആവശ്യപ്പെട്ടു. മായാര്‍ സ്വദേശി ചിന്നബണ്ഡന്‍ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ് കലക്ടറുടെ ഉത്തരവ്. ആദിവാസിയായ ചിന്നബണ്ഡന്റെ മകന്‍ മണികണ്ഡന് കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ 1070 മാര്‍ക്കുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളുടെ ആഗ്രഹപ്രകാരം സേലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എം ബി ബി എസിന് ചേരുകയും ചെയ്തിരുന്നു. എന്നാല്‍ കോളജില്‍ അടക്കാനുള്ള പണം നല്‍കാനാകാതെ ഈ കുടുംബം പ്രയാസത്തിലായിരിക്കുകയാണെന്നും അത്‌കൊണ്ട് വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ചിന്നബന്ധന്‍ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.