ഷൂസ് വാങ്ങാനുള്ള തടവ് പുള്ളിയുടെ ആഗ്രഹം നിറവേറ്റിയ പോലീസുകാരെ പിരിച്ചുവിട്ടു

Posted on: September 3, 2015 10:31 am | Last updated: September 4, 2015 at 12:57 am
prisoner
കുറ്റവാളിയുമായി ഷൂ വാങ്ങാന്‍വേണ്ടി പൊലീസ് ഷോപ്പിംഗിനെത്തിയതിന്റെ ചിത്രം

ന്യൂഡല്‍ഹി: ഷൂസ് വാങ്ങണമെന്ന തടവുപുള്ളിയുടെ ആഗ്രഹം നിറവേറ്റിയ പോലീസുകാരെ പിരിച്ചുവിട്ടു. ഡല്‍ഹിയിലാണ് സംഭവം. ആറ് പൊലീസുകാര്‍ക്ക് എതിരെയാണ് നടപടി.

ആഗസ്റ്റ്് 27ന് കോടതി നടപടിക്കു ശേഷം തിഹാര്‍ ജയിലിലേക്ക് തിരികെ പോകുംവഴിയാണ് ഷൂ വാങ്ങണമെന്ന ആഗ്രഹം മനോജ് ബക്രവാലയെന്ന തടവുപുള്ളി പോലീസുകാരോട് പറഞ്ഞത്. കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ക്കും ഇയാള്‍ ഷൂസ് വാഗ്ദാനം ചെയ്തു. എഎസ്‌ഐ സമ്മതം നല്‍കി. പൊലീസ് ജീപ്പ് നേരെ കടയിലേക്ക് വിട്ടു. പക്ഷേ ഷോപ്പിംഗ് കോംപ്ലക്‌സില്‍ ഉണ്ടായിരുന്ന ഒരു കടയുടമ ഇക്കാര്യം തന്റെ സുഹൃത്തുക്കളായ മാധ്യമപ്രവര്‍ത്തകരെ വിളിച്ചറിയിച്ചു. അങ്ങനെ കുറ്റവാളിയുമായി പൊലീസ് ഷോപ്പിംഗിനെത്തിയതിന്റെ ദൃശ്യങ്ങള്‍ അങ്ങനെ ക്യാമറയില്‍ പതിഞ്ഞു. കൃത്യവിലോപത്തിന് അന്ന് തന്നെ പൊലീസുകാരെ സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. ഡല്‍ഹിം ആംഡ് പൊലീസിന്റെ മൂന്നാം ബറ്റാലിയനിലെ പൊലീസുകാരെയാണ് പിരിച്ചുവിട്ടത്.