കണ്ണൂരിലെ സമാധാനം തകര്‍ക്കാന്‍ ബിജെപി ആര്‍എസ്എസ് നേതൃത്വം ശ്രമിക്കുന്നുവെന്ന് സിപിഐഎം

Posted on: September 3, 2015 9:01 am | Last updated: September 4, 2015 at 12:57 am

p-jayarajanകണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ബിജെപി ആര്‍എസ്എസ് നേതൃത്വം ബോധപൂര്‍വം ശ്രമം നടത്തുകയാണെന്ന് സിപിഐഎം. പിണറായി പുത്തന്‍കണ്ടത്തെ എകെജി സ്മാരക വായനശാലയ്ക്കനേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് നിയോഗിച്ച ക്വട്ടേഷന്‍ സംഘമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു.
ഇന്നലെ രാത്രിയാണ് വായനശാലയ്ക്ക് നേരെ ആക്രമണമുണ്ടായത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികള്‍ വായനശാലയിലെ ഫര്‍ണീച്ചറകളും അടിച്ച് തകര്‍ത്തു. അതിനിടെ 5ആം തീയതി നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷം ജില്ലയിലെ ഏതൊക്കെ കേന്ദ്രങ്ങളില്‍ നടത്തണമെന്നതിനെക്കുറിച്ച് ഇന്ന് ചേരുന്ന ജില്ലയിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ തീരുമാനമെടുക്കും.