മന്ത്രി കെ ബാബുവിനെതിരെ കെസിബിസി

Posted on: September 2, 2015 4:35 pm | Last updated: September 2, 2015 at 4:35 pm

babuകൊച്ചി: മന്ത്രി കെ ബാബുവിനെതിരെ കെസിബിസി. മദ്യനയം നടപ്പാക്കാന്‍ മന്ത്രി ആര്‍ജ്ജവം കാട്ടണം. സംസ്ഥാനത്ത് മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നെങ്കില്‍ അത് എക്‌സൈസ് വകുപ്പിന്റെ പിടിപ്പുകേട് കൊണ്ടാണ്. മദ്യത്തിനെതിരെ സംസാരിക്കുന്നവരെ ഭീഷണിപ്പെടുത്തി വായടപ്പിക്കാന്‍ ശ്രമിക്കേണ്ട. സംസ്ഥാനത്ത് മയക്കുമരുന്ന് സ്വര്‍ണക്കടത്ത്, ഭീകരപ്രവര്‍ത്തനശൃഖലക്ക് സുരക്ഷിത പാതയൊരുക്കുന്നത് വിമാനത്താവളങ്ങളും തുറമുഖങ്ങളുമാണ്. ഇവയൊക്കെ നിയന്ത്രിക്കുന്നത് ആരാണെന്നും കെസിബിസി. സംസ്ഥാനത്തേക്ക് ടണ്‍ കണക്കിന് സ്വര്‍ണം കടത്തുന്നതായും ആനുപാതികമായി സംസ്ഥാനത്തു നിന്ന് മയക്കുമരുന്നും കടത്തുന്നു. ഇവര്‍ക്ക് സംരക്ഷണമൊരുക്കുന്നത് ആരൊക്കെയാണെന്ന് ഭരണകര്‍ത്താക്കള്‍ വെളിപ്പെടുത്തണമെന്നും കെസിബിസി.