സംയുക്ത സത്യഗ്രഹം സംഘടിപ്പിച്ചു

Posted on: September 2, 2015 12:56 pm | Last updated: September 2, 2015 at 12:56 pm

പാലക്കാട്: കര്‍ഷക-കര്‍ഷക തൊഴിലാളി സംഘടനകളുടെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ സംയുക്ത സത്യാഗ്രഹം നടന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധനിലപാടുകളില്‍ പ്രതിഷേധിച്ചാണ് ജില്ലയിലെ ആറ് താലൂക്ക് കേന്ദ്രങ്ങളിലും കര്‍ഷക സത്യാഗ്രഹം നടന്നത്.
പാലക്കാട് അഞ്ചുവിളക്കിനു സമീപം നടക്കുന്ന കര്‍ഷക സത്യാഗ്രഹം കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് വി ചാമുണ്ണി ഉദ്ഘാടനം ചെയ്തു.
വി കെ ജയപ്രകാശ് (കെ എസ് കെ ടി യു) അധ്യക്ഷതവഹിച്ചു. കര്‍ഷക സംഘം ഏരിയാ സെക്രട്ടറി എം നാരായണന്‍, നൈസ് മാത്യു (കേരളാ കോണ്‍ഗ്രസ്), എടത്തറ രാമകൃഷ്ണന്‍ (കിസാന്‍ ജനത), ആര്‍ സുരേന്ദ്രന്‍ (ഫോര്‍വേഡ് ബ്ലോക്ക്), കബീര്‍വെണ്ണക്കര (എന്‍ സി പി) എന്നിവര്‍ സംസാരിച്ചു.
എസ് സഹദേവന്‍ സ്വാഗതവും എ യു മാമ്മച്ചന്‍ നന്ദിയും പറഞ്ഞു.
ഒറ്റപ്പാലത്ത് കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പി കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. കിസാന്‍സഭ ഒറ്റപ്പാലം മണ്ഡലം സെക്രട്ടറി എന്‍ പി ഉണ്ണി അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി എഎസ് ശിവദാസ് സംസാരിച്ചു.
പട്ടാമ്പിയില്‍ ബി കെ എം യു ജില്ലാ സെക്രട്ടറി ടി സിദ്ധാര്‍ഥന്‍ ഉദ്ഘാടനം ചെയ്തു. കിസാന്‍ സഭ ജില്ലാ പ്രസിഡന്റ് ഇ പി ശങ്കരന്‍ അധ്യക്ഷതവഹിച്ചു.
മണ്ണാര്‍ക്കാട് കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി ആര്‍ ചിന്നക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. കിസാന്‍സഭ മണ്ഡലം സെക്രട്ടരി ചന്ദ്രശേഖരന്‍ അധ്യക്ഷതവഹിച്ചു.