സി ബി എസ് ഇ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച്ച അവധി

Posted on: September 1, 2015 8:12 pm | Last updated: September 3, 2015 at 9:54 am

cbseകൊച്ചി: സി ബി എസ് ഇ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച്ച അവധിയായിരിക്കുമെന്ന് കേരള സി ബി എസ് ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടി പി എം ഇബ്‌റാഹീം ഖാന്‍ അറിയിച്ചു. അഖിലേന്ത്യാ തൊഴിലാളി പണിമുടക്കായതിനാല്‍ വാഹനസൗകര്യം ഇല്ലാത്തതിനാലാണ് അവധി പ്രഖ്യാപിച്ചത്. നഷ്ടപ്പെട്ട അധ്യയന ദിവസത്തിന് പകരം ഏതെങ്കിലും ശനിയാഴ്ച്ച പ്രവര്‍ത്തിദിനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.