വെനിസ്വേലയില്‍ ജയിലില്‍ തീപിടിത്തം; 17 മരണം

Posted on: September 1, 2015 3:23 pm | Last updated: September 4, 2015 at 12:57 am

_85296920_venezuelacarabobo4640915കാരക്കസ്: വടക്കന്‍ വെനിസ്വേലയിലെ ജയിലിലുണ്ടായ തീപിടിത്തത്തില്‍ 17 പേര്‍ മരിച്ചു. 11 പേര്‍ക്കു ഗുരുതരമായി പൊള്ളലേറ്റു. ഷോര്‍ട്ട് സര്‍ക്യൂട്ടാണു തീപിടിത്തത്തിനു കാരണമായതെന്നാണു റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രിയിലാണു തീപിടിത്തമുണ്ടായത്. ഗുരുതരമായി പരിക്കേറ്റവരെ വലന്‍സിയയിലെ ആശുപത്രിയിലേക്കു മാറ്റിയതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്.