Connect with us

Malappuram

മഞ്ചേരി മെഡിക്കല്‍ കോളജ്;എം ബി ബി എസ് പ്രവേശനത്തിന് 98 വിദ്യാര്‍ഥികള്‍

Published

|

Last Updated

മഞ്ചേരി: എം ബി ബി എസ് മൂന്നാമതു ബാച്ചിന് ഇന്നു പ്രവേശനോത്സവം. 98 വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയത്.
അധികവും പെണ്‍കുട്ടികളാണ്. അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സില്‍ 15 സീറ്റിലേക്ക് 13 കുട്ടികള്‍ വന്നു. ഇവരില്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയും പഞ്ചാബിലെ പട്യാലയില്‍ നിന്നൊരു സര്‍ദാര്‍ജിയുമുണ്ട്.
പ്രവേശനം തേടിയെത്തിയവരില്‍ അന്യ സംസ്ഥാനക്കാരായ രണ്ടു കുട്ടികള്‍ ദൂരം അധികമെന്നു പറഞ്ഞുപോയി. സെപ്തംബര്‍ നാലിന് ആള്‍ ഇന്ത്യാ മെറിറ്റ് സീറ്റിന്റെ മൂന്നാം അലോട്ട്‌മെന്റുണ്ട്. പരിമിതികളിലും പ്രതിസന്ധികളിലും മാറ്റി വെച്ചാണ് മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി ഇവര്‍ എത്തുന്നത്. ആശുപത്രിയുടെ നാലും അഞ്ചും നിലകളിലായി താമസിച്ചു വന്നിരുന്ന സീനിയര്‍ ജൂനിയര്‍ മെഡിക്കല്‍ കോളജ് ലക്ചറര്‍മാരെ മാറ്റിയാണ് പുതിയ കുട്ടികള്‍ക്ക് താമസ സൗകര്യമൊരുക്കിയത്. വിദ്യാര്‍ഥികളെ സംബന്ധിച്ച് പ്രധാന പ്രശ്‌നം ഹോസ്റ്റലാണ്. ലക്ചറര്‍ അസോസിയേറ്റ് ലക്ചറര്‍, പ്രൊഫസര്‍മാര്‍ എന്നിവര്‍ക്ക് ക്വാര്‍ട്ടേഴ്‌സുകളുമായിട്ടില്ല. മെഡിക്കല്‍ കോളജ് അധ്യാപകര്‍ കൂടിയായ ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ സമയം രോഗികളെ പരിശോധിക്കേണ്ടി വരുന്നു എന്നത് വലിയ പ്രശ്‌നമായിട്ടുണ്ട്. ഓരോ വിഭാഗത്തിന്റെയും മേധാവികളായ എച്ച് ഒ ഡിമാര്‍ക്ക് നിയന്ത്രിക്കാവുന്ന സെറ്റപ്പിലേക്ക് ഉയര്‍ന്നുവരേണ്ടതുണ്ട്. സര്‍ക്കാരും ആരോഗ്യ മന്ത്രാലയവും ആവശ്യമായ നിര്‍ദേശങ്ങള്‍ ഉടന്‍ എടുത്തില്ലെങ്കില്‍ ഡോക്ടര്‍മാരുടെ മൂപ്പിളമ തര്‍ക്കം അന്തമായി നീളും.
കോളജിന്റെ പുതിയ കെട്ടിടം കരാറുകാര്‍ക്ക് പണം കൊടുത്തിട്ടില്ല. അതിനാല്‍ മിനിക്കുപണികള്‍ പുര്‍ത്തിയാക്കാന്‍ ബാക്കിയുണ്ട്. ഫാര്‍മക്കോളജി, ഫോറന്‍സിക്, ലൈബ്രറി എന്നിവയും ക്ലാസ് മുറികളും ഇവിടെയാണ് സജ്ജമാക്കുന്നത്.
ഓഫീസ് മുറിയില്‍ പല സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. ഓഫീസ് സജ്ജമാക്കാന്‍ സര്‍ക്കാര്‍ ആറു കോടി രൂപ നല്‍കിയിരുന്നു. അടുത്ത മാര്‍ച്ചിനു മുമ്പായി ഓഫീസ് പ്രവര്‍ത്തനം സംജ്ജമാക്കിയില്ലെങ്കില്‍ ഈ തുക നഷ്ടപ്പെടും. ഓരോ വര്‍ഷവും 100 വിദ്യാര്‍ഥികള്‍ വീതം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അഡ്മിഷന്‍ പരീക്ഷ, മൂല്യനിര്‍ണയം, യൂനിവേഴ്‌സിറ്റി തുടങ്ങി വിവിധ സെക്ഷനുകളിലായി നിരവധി ഓഫീസ് സ്റ്റാഫുകള്‍ ആവശ്യമാണ്. പി എസ് സി വഴി നിയമനം ലഭിക്കുന്നവര്‍ക്ക് മികച്ച പരിശീലനം കൂടി ആവശ്യമാണ്. സീനിയര്‍ അധ്യാപകരെ കിട്ടാനില്ലെന്നതും മെഡിക്കല്‍ കോളജിന്റെ പോരയ്മയാണ്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിക്കണമെങ്കില്‍ സീനിയര്‍ അധ്യാപകര്‍ അത്യാവശ്യമാണ്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ 108 തസ്തികകള്‍ സൃഷ്ടിച്ചു ഉത്തരവിറങ്ങിയത് 2013ലാണ്. ആളെ കിട്ടാത്തതിനാല്‍ ഉദ്യോഗക്കയറ്റം നല്‍കിയും ശമ്പള വര്‍ധനവ് കാണിച്ചും ശ്രമമാരംഭിച്ചിട്ടുണ്ട്.

Latest