ആന്ധ്രയില്‍ ട്രെയിന്‍ അപകടം: എം എല്‍ എ ഉള്‍പെടെ ആറ് മരിച്ചു

Posted on: August 24, 2015 8:53 am | Last updated: August 24, 2015 at 5:49 pm
SHARE

train accident

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ ട്രെയിന്‍ ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ കര്‍ണാടകയിലെ എം എല്‍ എ ഉള്‍പെടെ ആറ് പേര്‍ മരിച്ചു. ഇരുപതോളെ പേര്‍ക്ക് പരിക്ക്. അഞ്ച് ട്രെയിന്‍ യാത്രക്കാരും ലോറി ഡ്രൈവറുമാണ് മരിച്ചത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് എം എല്‍ എ വെങ്കടേഷശ് നായിക്കാണ് മരിച്ച എം എല്‍ എ. പുലര്‍ച്ചെ 2.30നായിരുന്നു നാടിനെ നടുക്കിയ അപകടം. ബംഗളുരു-നന്ദേദ് എക്‌സപ്രസ്സാണ് അപകടത്തില്‍ പെട്ടത്.

അനന്ദ്പൂരിലെ പെനുകൊണ്ടയില്‍ മദകസിരലെവല്‍ ക്രോസ്സിലാണ് അപകടമുണ്ടായത്. ഗ്രാനൈറ്റുമായി പോയ ലോറി റെയില്‍വേ ഗേറ്റ് തകര്‍ത്ത് ട്രെയിനിന്റെ എച്ച് 1 കോച്ചിലിടിക്കുകയായിരുന്നു. ഈ കോച്ചിലെ അഞ്ച് യാത്രക്കാരും ലോറി െ്രെഡവറുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിനിന്റെ നാല് ബോഗികള്‍ തകര്‍ന്നു. ബെംഗളൂരുവില്‍ നിന്ന് മഹാരാഷ്ട്രയിലെ നന്ദേഡിലേക്ക് പോവുകയായിരുന്നു ട്രെയിന്‍. അപകടത്തെത്തുടര്‍ന്ന് ബെംഗളൂരു ഗുണ്ഡാക്കല്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

അപകടസ്ഥലത്തെ ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 09701374062,09493548005,09448090399,00873763945549

ബെംഗളൂരു ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 08022354108,0731666751, 08022156553

LEAVE A REPLY

Please enter your comment!
Please enter your name here