ഇന്ത്യക്ക് ലീഡ്

Posted on: August 23, 2015 6:00 am | Last updated: August 23, 2015 at 12:04 am
SHARE

220781
കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു 157 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ എഴുപത് റണ്‍സെടുത്തിട്ടുണ്ട്. മുരളി വിജയും (39) അജിങ്ക്യ രഹാനെയുമാണു (28) ക്രീസില്‍. ലോകേഷ് രാഹുലിന്റെ വിക്കറ്റാണ് (രണ്ട് റണ്‍സ്) ഇന്ത്യക്കു നഷ്ടമായത്. സ്‌കോര്‍: 393 & 70/1 ; ഇന്ത്യ 70/1. 87 റണ്‍സ് ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ രാഹുലിനെ ദമിങ്ക പ്രസാദ് ക്ലീന്‍ ബൗള്‍ഡാക്കി.
നേരത്തെ ലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് 306 റണ്‍സില്‍ അവസാനിച്ചു. സെഞ്ചുറി (102) നേടിയ നായകന്‍ ആഞ്ചലോ മാത്യൂസാണ് ലങ്കന്‍ പടയുടെ സ്‌കോര്‍ 300 കടത്തിയത്. 62 റണ്‍സ് നേടിയ ലഹിരു തിരിമാനെ ക്യാപ്റ്റനു മികച്ച പിന്തുണ നല്കി. ഓപ്പണര്‍ കുശാല്‍ സില്‍വ 51 റണ്‍സ് നേടി രണ്ടാം ദിനം തന്നെ പുറത്തായിരുന്നു.
140/3 എന്ന നിലയിലാണു ലങ്ക രണ്ടാം ദിനംബാറ്റിംഗ് പുനരാരംഭിച്ചത്. മാത്യൂസ്-തിരിമാനെ സഖ്യം നാലാം വിക്കറ്റില്‍ 127 റണ്‍സ് ചേര്‍ത്തത് ലങ്കക്ക് പിടിവള്ളിയായി. എന്നാല്‍ തിരിമാനെ പുറത്തായ ശേഷം വാലറ്റത്തു മറ്റാര്‍ക്കും ക്യാപ്റ്റനു പിന്തുണ നല്‍കാനായില്ല. ഇന്ത്യക്കു വേണ്ടി അമിത് മിശ്ര നാലും ഇഷാന്ത് ശര്‍മ, അശ്വിന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നേടി.