വിദ്യാര്‍ഥിനിയുടെ മരണം: ആഭ്യന്തര വകുപ്പിനെതിരെ കെ എസ് യു

Posted on: August 22, 2015 11:35 am | Last updated: August 23, 2015 at 9:59 am
SHARE

ksu1മലപ്പുറം: ഓണാഘോഷത്തിനിടെ തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ച സംഭവത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ ഭരണകക്ഷി വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി. കേസന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയ് പറഞ്ഞു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നത് കൊണ്ടാണ് സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതെന്നും ജോയ് ആരോപിച്ചു.

അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച പറ്റിയെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അഷ്‌റഫലി പറഞ്ഞു. ഒരു സിനിമയെ കുറ്റപ്പെടുത്തി തടിയൂരാനുള്ള ഡി ജി പിയുടെ ശ്രമം ശരിയല്ലെന്നും അഷ്‌റഫലി പറഞ്ഞു.