പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി

Posted on: August 19, 2015 8:34 pm | Last updated: August 19, 2015 at 10:23 pm
SHARE

supreme courtന്യൂഡല്‍ഹി: ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. മദ്യപിച്ച് വാഹനമോടിക്കല്‍, അമിതവേഗം, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഗൗരവകരമായി കാണണം. നിയമം ലംഘിക്കുന്നവരുടെ ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ടു മണിക്കൂര്‍ നിര്‍ബന്ധിത കൗണ്‍സിലിങ് നല്‍കണം, കാറുകളില്‍ യാത്ര ചെയ്യുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം, ദേശീയപാതകളില്‍ പട്രോളിങ് കര്‍ശനമാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.
റോഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ശുപാര്‍ശകള്‍ നല്‍കാന്‍ ജസ്റ്റിസ് കെ. എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിയെ സുപ്രീംകോടതി നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. സമിതി സമര്‍പ്പിച്ച ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിര്‍ദേശം.