പരിസ്ഥിതി സംരക്ഷണത്തിന് കേരള സുസ്ഥിര വികസന കോര്‍പറേഷന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

Posted on: August 15, 2015 1:33 pm | Last updated: August 16, 2015 at 10:01 am
SHARE

oommenchandiതിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിന് കേരള സുസ്ഥിര വികസന കോര്‍പറേഷന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 21 മെഗാ റോഡുകള്‍ ടോള്‍ ഇല്ലാതെ നിര്‍മിക്കും. വിദ്യാര്‍ഥികളുടെ വ്യവസായസംരംഭ ആശയങ്ങള്‍ക്ക് പ്രോല്‍സാഹിപ്പിക്കുന്നതിനു ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ പേരില്‍ യൂത്ത് ചലഞ്ച് എന്ന പദ്ധതി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ചാകും പദ്ധതി. മികച്ച ആശയം നടപ്പാക്കാന്‍ 50 ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.