കോണ്‍ഗ്രസ് സ്പീക്കര്‍ക്കു കത്ത് നല്‍കി

Posted on: August 13, 2015 9:19 pm | Last updated: August 13, 2015 at 9:19 pm
SHARE

ന്യൂഡല്‍ഹി:വിദേശകാര്യ വകുപ്പു മന്ത്രി സുഷമ സ്വരാജ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ലോക്‌സഭാ രേഖകളില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടു കോണ്‍ഗ്രസ് കത്ത് നല്‍കി. ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനാണു പാര്‍ട്ടി ഇതു സംബന്ധിക്കുന്ന കത്ത് കൈമാറിയത്. ഗാന്ധി കുടുംബത്തിനെതിരെ സുഷമ ലോക്‌സഭയില്‍ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.