Connect with us

Gulf

70,000 ഡോളര്‍ വിലയുള്ള ആഭരണം കവര്‍ന്നു; രണ്ടു പേര്‍ അറസ്റ്റില്‍

Published

|

Last Updated

അബുദാബി: ഏഴുലക്ഷം ദിര്‍ഹം വിലവരുന്ന ആഭരണസെറ്റ് കവര്‍ച്ച ചെയ്ത രണ്ടുപേരെ അബുദാബി പോലീസ് അറസ്റ്റു ചെയ്തു. ആഭരണ സെറ്റ് വില്‍ക്കാനുണ്ടെന്ന് ഓണ്‍ലൈനില്‍ അറിയിപ്പുനല്‍കയതിനെത്തുടര്‍ന്നുള്ള ഇടപാടിനെത്തിയവരാണ് അറസ്റ്റിലായത്.
38 കാരറ്റ് രത്‌നമാലയായിരുന്നു വില്‍പനക്കുണ്ടായിരുന്നത്. അബുദാബിയിലെ ഒരു വിദ്യാലയത്തന് സമീപം എത്തിയാല്‍ മാല കൈവശപ്പെടുത്താമെന്നും പരസ്യത്തിലുണ്ടായിരുന്നു.
ആഭരണത്തിന്റെ ഉടമയുടെ സഹോദരനാണ് സെറ്റുമായി എത്തിയത്. ഒരു കാറിലാണ് കവര്‍ച്ചക്കാര്‍ വന്നത്. മാല പരിശോധിക്കേണ്ടതുണ്ടെന്നു പറഞ്ഞ് അടുത്തെത്തിയ കവര്‍ച്ചക്കാര്‍ ഇലക്ട്രിക് ആയുധം കൊണ്ട് ഇരയുടെ തലക്കടിച്ച് ആഭരണവുമയി കടന്നുകളഞ്ഞു. പോലീസ് ഉടന്‍ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഇവര്‍ സഞ്ചരിക്കാനുള്ള വഴിയില്‍ നിരീക്ഷണം ഏര്‍പെടുത്തി പിടികൂടുകയായിരുന്നു. വിലപിടിപ്പുള്ള വസ്തുക്കള്‍ ഓണ്‍ലൈന്‍ വഴി വില്‍പന നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ കേണല്‍ ഡോ. റാശിദ് മുഹമ്മദ് ബുറശീദ് ചൂണ്ടിക്കാട്ടി.

Latest