സഖാഫി ശൂറ: ജില്ലകള്‍ തോറും പ്രതിനിധി സംഗമങ്ങള്‍

Posted on: August 8, 2015 12:09 am | Last updated: August 8, 2015 at 12:09 am
SHARE

കോഴിക്കോട്: സഖാഫി ശൂറയുടെ കീഴില്‍ ആവിഷ്‌കരിക്കുന്ന കര്‍മപദ്ധതികള്‍ വിശദീകരിക്കുന്നതിനായി ജില്ലകള്‍തോറും ഈ മാസം 31ന് മുമ്പായി പ്രതിനിധി സംഗമങ്ങള്‍ നടത്താന്‍ സഖാഫി ശൂറ ഭാരവാഹികളുടെയും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരുടെയും സംയുക്ത യോഗം തീരുമാനിച്ചു.
മേഖലാതല കോ-ഓര്‍ഡിനേറ്റര്‍മാര്‍ അടങ്ങുന്ന കൗണ്‍സിലുകള്‍ ജില്ലാ തലങ്ങളില്‍ രൂപവത്കരിച്ച് സഖാഫികളുടെ ഡാറ്റാ കലക്ഷന്‍ പൂര്‍ത്തിയാക്കല്‍, മെമ്പര്‍ഷിപ്പ് ശേഖരിക്കല്‍, ദഅ്‌വ കോച്ചിംഗ് തുടങ്ങിയ കാര്യങ്ങള്‍ ലക്ഷ്യമാക്കിയാണ് പ്രതിനിധി സംഗമങ്ങള്‍്. യോഗത്തില്‍ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അധ്യക്ഷത വഹിച്ചു. പി കെ എം സഖാഫി ഉദ്ഘാടനം ചെയ്തു. വെള്ളയൂര്‍ അബ്ദുല്‍ അസീസ് സഖാഫി, തറയിട്ടാല്‍ ഹസന്‍ സഖാഫി പങ്കെടുത്തു.