സാംസംഗ് ഗാലക്‌സി നോട്ട് 5 ഒരാഴ്ച്ചക്കകം പുറത്തിറങ്ങും

Posted on: August 5, 2015 7:38 pm | Last updated: August 5, 2015 at 7:38 pm
SHARE

galaxy note 5സാംസംഗിന്റെ നോട്ട് സീരീസില്‍ ഏറ്റവും പുതിയ മോഡലായ സാംസംഗ് ഗാലക്‌സി നോട്ട് 5 ഒരാഴ്ച്ചക്കകം പുറത്തിറങ്ങും. എസ് പെന്‍ ആണ് നോട്ട് 5ന്റെ സവിശേഷതയെന്നാണ് റിപ്പോര്‍ട്ട്. ഗാലക്‌സി എസ് 6ല്‍ നിന്ന് നോട്ട് 5 തിരിച്ചറിയാന്‍ പ്രയാസമാണ്. രണ്ടും ഏകദേശം ഒരേ വലിപ്പമാണ്.

4 ജി ബിയാണ് റാം. 32/64/128 ഇന്‍ബില്‍റ്റ് മെമ്മറിയില്‍ ഫോണ്‍ ലഭ്യമാണ്. മൈക്രോ എസ് ഡി കാര്‍ഡ് ഇടാന്‍ ഓപ്ഷന്‍ ഇല്ല. 5.7 ഇഞ്ച് ഹൈഡെഫിനിഷന്‍ ഡിസ്‌പ്ലേ, 16 മെഗാ പിക്‌സല്‍ പിന്‍ക്യാമറ, 5 മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിവയാണ് മറ്റു സവിശേഷതകളെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here