ആഷസ് പരമ്പര: മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് എട്ടു വിക്കറ്റ് ജയം

Posted on: July 31, 2015 9:03 pm | Last updated: July 31, 2015 at 9:03 pm
ian-bell-england-v-australia-ashes-2015
ഇയാന്‍ ബെല്‍

ബര്‍മിംഗ്ഹാം: ആഷസ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം. വിജയലക്ഷ്യമായ 121 റണ്‍സ് പിന്‍തുടര്‍ന്ന ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. എഴു റണ്‍സ് നേടിയ അലിസ്റ്റര്‍ കുക്കിന്റേയും 12 റണ്‍സ് നേടിയ ആദം ലിത്തിന്റേയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇയാന്‍ ബെല്‍ 65 റണ്‍സും ജോ റൂട്ട് 38 റണ്‍സും നേടി പുറത്താകാതെ നിന്നു. ഇതോടെ ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ട്്് 2-1 നു മുന്നില്‍ എത്തി.

ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് 136 റണ്‍സില്‍ അവസാനിച്ചപ്പോള്‍ മറുപടിയായി ഇംഗ്ലണ്ട് 281 റണ്‍സ് നേടിയിരുന്നു. 145 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയാണ് ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയത്. ഡേവിഡ് വാര്‍ണര്‍ (77) ഒഴികെ മുന്നേറ്റനിര മുഴുവന്‍ ഇംഗ്ലീഷ് പേസ് ആക്രമണത്തിനു മുന്നില്‍ തകര്‍ന്നടിഞ്ഞിരുന്നു. ആറു വിക്കറ്റ് വീഴ്ത്തി ഇംഗ്ലീഷ് പേസര്‍ സ്റ്റീവ് ഫിന്നാണു രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയന്‍ മുന്നേറ്റനിരയെ തകര്‍ത്തത്. മത്സരത്തില്‍ ഫിന്‍ എട്ടു വിക്കറ്റ് നേടി.